തൊടുപുഴ: ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന 142 അങ്കണവാടികളിലേയ്ക്ക് അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക. 284000/ രൂപ, ടെണ്ടർ ഫോറത്തിന്റെ വില 600 രൂപ ടെണ്ടർ ഫോം ഫെബ്രുവരി 19, ഉച്ചയ്ക്ക്12 വരെ ലഭിക്കും.ടെണ്ടർ അന്നേ ദിവസം 3 ന് തുറക്കും . അടങ്കൽ തുകയുടെ ഒരു ശതമാനം തുക ഇഎം.ഡി ആയി ശിശുവികസന പദ്ധതി ഓഫീസറുടെ പേരിൽ ഡി.ഡി. ആയി ടെണ്ടർ ഫോറിനൊപ്പം സമർപ്പിക്കണം. ടെണ്ടറിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ബ്‌ളോക്ക് തലത്തിലുള്ള പ്രൊക്യുർമെന്റ് കമ്മിറ്റി മുമ്പാകെ സാമ്പിളുകൾ ഹാജരാക്കേണ്ടതാണ് . ടെണ്ടറിനോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ് വയ്ക്കണ്ടതാണ്.. ടെണ്ടറുകൾ സമർപ്പിക്കുന്ന കവറിനു മുകളിലായി അങ്കണ വാടി കണ്ടിജൻസിയ്ക്കുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തേണ്ടതും, ശിശുവികസന പദ്ധതി ഓഫിസർ ഐ.സി.ഡി. എസ് പ്രോജക്ട് ഓഫീസ് തൊടുപുഴ എന്ന മേൽവിലാസത്തിലും സമർപ്പിക്കേണ്ടതാണ്.ഫോൺ: 04862 221860.