ഉടുമ്പന്നൂർ: ഇടമറുക്- കാരൂക്കാപ്പള്ളി- മഞ്ചിക്കല്ല് റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ എട്ട് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. അതിനാൽ വാഹനങ്ങൾ ഉടുമ്പന്നൂർ- പാറേക്കവല വഴി തിരിഞ്ഞ് പോകണമെന്ന് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.