നെടുങ്കണ്ടം: ശ്രീ ഉമാമഹേശ്വര മഹേശ്വര ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവം- മൃത്യുഞ്ജയം 2022 ഇന്ന് ആറാട്ടോടെ സമാപിക്കും. രാവിലെ അഞ്ച് മുതൽ ഭാഗവതപാരായണം, 11ന് കലശപൂജ, കലശ എഴുന്നള്ളിപ്പ്, കലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകിട്ട് നാലിന് കല്ലാർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര കടവിൽ ആറാട്ട് നടക്കും. ഇതിന് ശേഷം ഘോഷയാത്ര, തൃക്കൊടിയിറക്കൽ. വൈകിട്ട് 6 .30 ന് സോപാന സംഗീതം, ദീപാരാധന, ദീപക്കാഴ്ച, അത്താഴപൂജ.