മൂന്നാർ: ചാരായം ഉണ്ടാക്കുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ടു ലിറ്റർ കോടയുമായി ഗൃഹനാഥന്നെ പൊലീസ് അറസ്റ്റു ചെയ്തു. വീട്ടിൽ നിന്ന് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പള്ളിവാസൽ പാറച്ചെരുവിൽ കാർത്തിക ഭവനിൽ സി. ചന്ദ്രശേഖരനെയാണ് മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസ്, എസ്.ഐ കെ.ഡി. ചന്ദ്രൻ, എ.എസ്‌.ഐ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പതിവായി ഇയാൾ വീടിനുള്ളിൽ വാറ്റുചാരയമുണ്ടാക്കി വിൽപന നടത്തി വരികയായിരുന്നു. കൂടാതെ മദ്യലഹരിയിൽ ഇയാൾ ബഹളമുണ്ടാക്കുന്നതും പതിവായിരുന്നു. തുടർന്ന് നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് വാറ്റുപകരണങ്ങളും കോടയും പിടിച്ചെടുത്തത്. 10 ലിറ്ററോളം കോട ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.