കട്ടപ്പന: മാദ്ധ്യമ പ്രവർത്തക കൂട്ടായ്മയുടെ പുതിയ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. ഹൈറേഞ്ച്‌ ഹോം അപ്ലയൻസസ് സ്‌പോൺസർ ചെയ്തിരിക്കുന്ന ജേഴ്‌സി കൂട്ടായ്മ പ്രസിഡന്റ്‌ തോമസ്‌ ജോസ് പ്രകാശനം ചെയ്തു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.സി. ബോബൻ ടീം ക്യാപ്ടൻ രാഹുൽ വിനോദിന് ക്രിക്കറ്റ് കിറ്റ് കൈമാറി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ഡി. സനീഷ്, വി.എസ്. അസ്ഹറുദീൻ, ബെന്നി കളപ്പുരയ്ക്കൽ, സിറിൽ ലൂക്കോസ്, റോയി വർഗീസ്, അഖിൽ ഫിലിപ്പ്, മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ കെ.എം. മത്തായി, കെ.എസ്. ഫ്രാൻസിസ്, ജയ്ബി ജോസഫ് എന്നിവർ പ്രകാശന ചടങ്ങിൽ പ്രസംഗിച്ചു.