കട്ടപ്പന: കണ്ടുവോ നീയും എന്ന മ സംഗീത ആൽബം പ്രകാശനം ചെയ്തു.കട്ടപ്പനയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ആൽബം പ്രകാശനം ചെയ്തു.ചലചിത്ര നിർമാണ കമ്പനിയായ ഗുഡ് വിൽ എന്റർടെയിൻമെന്റ്‌സ് ആണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. കട്ടപ്പന സ്വദേശിനി സുജാത ഫ്രാൻസിസ് രചനയും സംഗീതവും നിർവഹിച്ച ആൽബം ജയരാജ് കട്ടപ്പനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആൽബത്തിൽ അഖിൽ ഫിലിപ്പ്, അശ്വതി വിജയൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂര്യലാൽ , ഭാര്യ ശ്യാമ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ട, നഗരസഭാ ചെയർപേഴ്‌സൺ ബീന ജോബി, ജോർജി മാത്യു, തോമസ് ജോസ് ,എം.സി ബോബൻ തുടങ്ങിയവർ പ്രസംഗിച്ചു.