നെടുങ്കണ്ടം: ഹരിത കർമ്മസേന അംഗങ്ങൾ വീടുകളിൽ നിന്നുംശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും സംഭരിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മിനി എം.സി.എഫുകൾ കാടുകയറി നശിക്കുന്നു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തകേരളം പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ മുടക്കി ടൗണിലും പഞ്ചായത്തിലെ വിവിധ വാർഡുകളിലും സ്ഥാപിച്ച മിനി എം.സി.എഫുകളാണ് ഉപയോഗ ശൂന്യമായത്. കഴിഞ്ഞ ഭരണ സമതി യുടെ കാലാവധി പൂർത്തിയാകുന്നതിന് മുന്നോടിയായി നിർമ്മിച്ച് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചതാണിത്. വീടുകൾതോറും കയറിശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എം.സി.എഫുകളിൽശേഖരിച്ച് പഞ്ചായത്ത് വക മാലിന്യശേഖരണ വാഹനം വരുമ്പോൾ അതിൽ കയറ്റി പഞ്ചായത്തിന്റെ അധീനതയിലുള്ള ബേഡ്‌മെട്ടിലെ മാലിന്യ സംസ്‌ക്കരണ പ്ലാൻിലേക്ക് ക്കൊണ്ട്‌പോകുന്നതിനാണ് പദ്ധതി. ബാക്കി വന്ന ചിലത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ മുറ്റത്തും മറ്റു പല ഇടങ്ങളിലും ഇവയെല്ലാം ഉപേക്ഷിച്ച നിലയിൽ നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫ്.പോലും കാട് കയറിയ നിലയിലാണ്.ഇതിനിടെ ഇവിടെ മാലിന്യം ഇടാൻ നിക്ഷേപിച്ചവയാണെന്ന് കരുതി മാലിന്യം വലിച്ചെറിഞ്ഞു. ഈ മാലിന്യം നീക്കം ചെയ്യാൻപോലും ആരും തയ്യാറായില്ല. ചിലയിടങ്ങളിൽ മുമ്പെന്നോ വലിച്ചെറിഞ്ഞ മാലിന്യം നിറഞ്ഞു കവിഞ്ഞു.
എല്ലാം ഉപയോഗശൂന്യം
ഒന്നിന് 15000 രൂപ വീതം മുടക്കിയ ഇരുപതോളം മിനി എം.സി.എഫുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്