ഇടുക്കി: ജീവിത ശൈലിയും ആഹാരവും ശ്രദ്ധിച്ചാൽ തന്നെ കാൻസർ എന്ന മഹാവിപത്തിനെ വലിയ തോതിൽ നേരിടാൻ കഴിയുമെന്ന് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. നന്മ മരം ഫൌണ്ടേഷൻ നടത്തിയ ലോക കാൻസർ ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വൻതോതിൽ രാസവളം ചേർന്ന കൃഷി ഉത്പ്പന്നങ്ങൾ ആണ് നാം കഴിക്കുന്നത്. ഇത്തരം ഒരു സന്ദേശ പ്രചാരണം ഏറ്റെടുത്ത നന്മ മരം പ്രവർത്തനം അനുകരണീയമെന്നു മന്ത്രി അഭിപ്രായപ്പെട്ടു.നന്മ മരം സ്ഥാപകൻ ഡോ സൈജു ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. 'സെ നോ ടു കാൻസർ' കാമ്പയിൻ ഉദ്ഘാടനം ഐ .എം .എ സംസ്ഥാന പ്രസിഡന്റ് ഡോ സാമുവൽ കോശി നിർവഹിച്ചു. തിരുവനന്തപുരം ആർ സി സി പ്രൊഫസർ ഡോ ജയകൃഷ്ണൻ ക്യാൻസർ ദിന സന്ദേശം നൽകി.ഡോ എ പി മുഹമ്മദ് സ്വാഗതവും ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പദ്ധതി വിശദീകരണം നടത്തി.ബിനോയ് വി.ജെ, ഷാജഹാൻ രാജധാനി,ബൈജു എം ആനന്ദ്,സക്കീർ ഒതലൂർ,മുഹമ്മദ് ഷാഫി എം കെ,സമീർ സിദ്ധിഖി,സുൽഫിക്കർ അമ്പലക്കണ്ടി,രാജശീ .എസ്,ഹഫ്‌സത് ടി എസ്,ഹരീഷ് കുമാർ,സിന്ധു ആർ,പി. സിദ്ധീഖ് മാസ്റ്റർ,അർച്ചന ശ്രീകുമാർ എന്നിവർ സംസാരിച്ചു.