peerumedu

പീരുമേട് : മകരമാസത്തിലെ മഞ്ഞ് പൊഴിക്കുന്ന തണുപ്പും മൂടി കിടക്കുന്ന കോടമഞ്ഞും സഞ്ചാരികളുടെ മനം കവർരുന്ന കാഴ്ച്ചകളായിരുന്നു. പീരുമേട് ,കുട്ടിക്കാനം ,ഏലപ്പാറ, വാഗമൺ ,പരുന്തൻപാറ എന്നീ വിനോദ സഞ്ചാര മേഖലകളിൽ മഞ്ഞുമൂടി കിടക്കുന്ന കാഴ്ചകൾ കാണാനും വേനൽ ചൂടിൽനിന്ന് ആശ്വാസം നേടാനും ഇവിടങ്ങളിലേക്ക് സഞ്ചാരികൾ മുൻകാലങ്ങളിൽ ഒഴുകിയെത്തുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി വിനോദ സഞ്ചാര മേഖലയിൽ സാരമായി ബാധിച്ചപ്പോൾ കോടമഞ്ഞ് കാണാനും ഇവിടെ വന്ന് താമസിക്കാനും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ഈ പ്രതിസന്ധി കുട്ടിക്കാനം, പാഞ്ചാലിമേട് , വാഗമൺ, പരുന്തൻപാറ, തേക്കടി തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ അതി രൂക്ഷമായി തന്നെയാണ് ബാധിച്ചത്. പ്രത്യേകിച്ച് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളെയും ചെറുകിട കർഷകരെയും തൊഴിലാളികളുടെയും ജീവിതോപാധി തന്നെ ഇല്ലാതാക്കി. കഴിഞ്ഞ കാലങ്ങളിൽ ടൂറിസം മേഖലയിലുണ്ടായ വളർച്ചയാൽ നൂറുകണക്കിന് റിസോർട്ടുകളും റെസ്റ്റോറന്റുകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഉയർന്നുവന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിനോദ സഞ്ചാര മേഖല.