
കട്ടപ്പന :കട്ടപ്പന ട്രാഫിക് പൊലീസ് യൂണിറ്റിലെ ഗ്രേഡ് എസ് ഐ യെ
വണ്ടൻമേട്ടിലെ പഴയ പൊലീസ് ക്വാർട്ടേഴ്‌സ് വളപ്പിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.രാജാക്കണ്ടം കുരിശുവീട്ടിൽ കെ. എസ് ജയിംസാണ് ( 52 ) മരിച്ചത്.ഞായറാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജയിംസിനെ പഴയ ക്വാർട്ടേഴ്‌സ് വളപ്പിലുള്ള മരത്തിൽ തൂങ്ങിയ നിലയിൽകാണപ്പെടുകയായിരുന്നു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.കുടുംബത്തോടൊപ്പം വണ്ടൻമേട്ടിൽ തന്നെയായിരുന്നു താമസം.വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.ഭാര്യ: സുജ.മക്കൾ: സരുൺ സാവിയോ ജയിംസ് ,ജോയൽ ആന്റോ ജയിംസ്.