
തൊടുപുഴ: ആകുലതകൾ നിറഞ വർത്തമാന കാലഘട്ടത്തിൽ വിശ്വാസ സമൂഹം കൂടുതൽ ദൈവാശ്രയത്തോടെ മുന്നോട്ടു നീങ്ങണമെന്ന്സി. എസ്. ഐ മലബാർ മഹായിടവക ബിഷപ് ഡോ.റോയിസ് മനോജ് വിക്ടർ പറഞ്ഞു.സി.എസ്.ഐ ഈസ്റ്റ്‌കേരള മഹായിടവക കൺവെൻഷൻ മേലുകാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊവിഡ് വ്യാപനംലോകത്തെ ഒന്നടങ്കം ആശങ്കയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. നാളെ എങ്ങോട്ട്, ഭാവി എന്ത് എന്ന ചിന്തയിലാണ് മാനവരാശി. ഇതിനെ മറി കടക്കാൻ തീഷ്ണമായ വിശ്വാസം കൂടിയേ തീരു എന്ന് ബിഷപ് പറഞ്ഞു. . ബിഷപ് വി.എസ്. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. കെ.ജി. ദാനിയേൽ, റവ. പി.സി. മാത്തുക്കുട്ടി, റവ. ബിജുജോസഫ് , ടി.ജോയി കുമാർ, ഐസക്ക് ഡേവിഡ് എന്നിവർ പ്രസംഗിച്ചു. 13 വരെ ദിവസേന വൈകിട്ട് നടക്കുന്ന കൺവെൻഷൻയോഗങ്ങളിൽ റവ. ഷാജി എം.ജോൺസൺ, റവ. മാത്യു സ്‌കറിയ, റവ.ജോസഫ് സാമുവേൽ, റവ. പി.സി. സജി, റവ. ബിജുജോൺ എന്നിവർ പ്രഭാഷണം നടത്തും.