തട്ടക്കുഴ: ഗവ. സ്‌കൂൾ റിട്ട. അദ്ധ്യാപികയും ശാസ്ത്രസാഹിത്യ പരിഷത്ത് ആദ്യകാല സംഘാടകയും പ്രവർത്തകയുമായിരുന്ന ലൂസി ചെറിയാന്റെ നിര്യാണത്തിൽ പരിഷത്ത് ജില്ലാ കമ്മറ്റി അനുശോചിച്ചു. ഇതോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനത്തിൽ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി കെ.കെ. കൃഷ്ണകുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് ടി. രാധാമണി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്യാപക സംഘടനാ നേതാക്കളായിരുന്ന വി.വി. ഫിലിപ്പ്, കെ.കെ. സുകുമാരൻ, പരിഷത്ത് പ്രവർത്തകരായ പി.എ. തങ്കച്ചൻ എം.പി. സുകുമാരൻ, അഡ്വ. എൻ. ചന്ദ്രൻ, ബേബിച്ചൻ സി.സി,​ ടി.കെ.വിജയൻ, റെജി മാത്യു, അനിൽ ചെറിയാൻ, ടി.എം.സുബൈർ, ടി.പി. കാസിം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സി.ഡി. അഗസ്റ്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി വി.വി. ഷാജി സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ.ഡി. തങ്കച്ചൻ നന്ദിയും പറഞ്ഞു.