പീരുമേട് : കേരളം നേരിടുന്ന ശുദ്ധജലക്ഷാമം എന്ന വിഷയം ഏറ്റെടുത്തു നടത്തിയ പഠനത്തിനത്തിന് യങ്ങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലെ(വൈ. ഐ പി) സംസ്ഥാനത്തെ മിച്ച ആശയങ്ങളിലൊന്നായി കുട്ടിക്കാനം മാർ ബസേലിയാസ് എങ്ങനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സമർപ്പിച്ച പ്രോജക്ട് തെരഞ്ഞെടുത്തു. ചെലവ് കുറഞ്ഞതും കൂടുതൽ കാര്യക്ഷമതയുള്ളതുമായ രീതി ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്ക് സാങ്കേതിക ,സാമ്പത്തിക സഹായവും സർക്കാർ നൽകും . മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫ. മണികണ്ഠന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ജസ്റ്റിൻ ഈപ്പൻ ജോർജ് , സിറിൽ സി തോമസ് എന്നിവർ തയ്യാറാക്കിയ പ്രോജക്ടിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മുൻപും ദേശിയ സംസ്ഥാന തലത്തിൽ ശ്രദ്ധയമായ വിവിധ പ്രോജക്ടുകൾ കുട്ടിക്കനം എം.ബി.സി യിലെ വിദ്യാർത്ഥികൾ ചെയ്തിട്ടുണ്ട്.