പീരുമേട്: പീരുമേട് താലൂക്കിലെ ഫസ്റ്റ് ലൈൻ ടീറ്റ്‌മെന്റ് സെന്ററായി കുമളി ഹോളി ഡേ ഹോം തെരഞ്ഞെടുത്തു. സംസ്ഥാന തൊഴിലാളി ക്ഷേമ ബോർഡിന് കീഴിലുള്ള ഹോളിഡേ ഹോമിൽ വിശാലമായ ഡോർമെറ്ററികളിലായി 60 ബെഡുകളും ഓക്‌സിജൻ സംവിധാനങ്ങളുൾപ്പടെ തയ്യാറാക്കിയ പ്രത്യേക യൂണിറ്റും ഒരുക്കിയിട്ടുണ്ട് . അത്യാവശ്യം വേണ്ട എല്ലാ കാര്യങ്ങളും വളരെ വേഗം കുമളി ഗ്രാമ പഞ്ചായത്ത് സെകട്ടറിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയതായും ശുചി മുറിയുടെ അപര്യാപ്തത ഉടൻ പരിഹരിക്കണമെന്ന് നിർദ്ദേശം നൽകിയതായുംപീരുമേട് തഹസിൽദാർ അറിയിച്ചു.