ഇടുക്കി: 2022ലെ സർവോദയപക്ഷം പ്രമാണിച്ച് ഗ്രാമ വ്യവസായ ബോർഡിന്റെ വില്പനശാലകളിൽ ഫെബ്രുവരി 9 മുതൽ 14 വരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭ്യമാണ് . ഉയർന്ന ഗുണനിലവാരത്തിലുള്ള ഖാദി കോട്ടൺ സിൽക്ക് സാരികൾ, ഷർട്ടിങ്ങുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, മുണ്ടുകൾ, ബെഡ്ഷീറ്റുകൾ, ഗ്രാമവ്യവസായ ഉത്പന്നങ്ങൾ മുതലായവ വില്പന ശാലകളിൽ ലഭ്യമാണ്. ബുധനാഴ്ചകളിൽ സർക്കാർ അർദ്ധസർക്കാർ / സഹകരണ മേഖലയിലെ ജീവനക്കാർ ഖാദി ധരിക്കണമെന്ന് സർക്കാർ നിർദ്ദേശം നിലവിൽ ഉള്ളതിനാൽ ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ അറിയിച്ചു.