നെടുംകണ്ടം :ഇടുക്കി ജില്ലയിൽ യു ഡി എഫ് നേതൃത്വത്തിന്റെ പരാജയമാണ് തദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ ഭരണമാറ്റത്തിന് കാരണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. ജനകീയ വിഷയങ്ങളിൽ സംസ്ഥാന തലത്തിൽ തുടരുന്ന എതിർപ്പ് ജനങ്ങൾക്ക് യു.ഡി.എഫിനോടുള്ള മതിപ്പ് ഇല്ലാതാക്കുന്നതാണ്.പഞ്ചായത്ത് ഭരണ സമിതികൾക്ക് മേൽ അമിത സമ്മർദ്ദം ചെലുത്തി പ്രാദേശിക നേതാക്കൾ അഴിമതിക്ക് നിർബന്ധിക്കുന്നത് ജനപ്രതിനിധികളെ സമ്മർദ്ദത്തിലേക്കുകയാണ്. ഘടക കക്ഷികളോടുള്ള കോൺഗ്രസിന്റെ വല്യേട്ടൻ നയവും ഭരണ സ്തംഭനവും കെട്ടുറപ്പില്ലായ്മയുമാണ് ഭരണ മാറ്റതിനു കാരണം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പല പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാൻ പല യു.ഡി.എഫ് ഭരണ സമിതികളും വിമുഖത കാണിക്കുകയാണ് ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇടുക്കിയിൽ കുടയത്തൂർ,വാത്തിക്കുടി പഞ്ചായത്തുകളിലെ ഭരണമാറ്റം തുടക്കമാണെന്നും കൂടുതൽ യു.ഡി.എഫ് ജനപ്രതികൾ മുന്നണി വിട്ട് എൽ.ഡി.എഫി ലേക്ക് വരുമെന്നും ജോസ് പാലത്തിനാൽ പറഞ്ഞു.