പീരുമേട് . വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് പട്ടികജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ. ജി. സത്യൻ ആവശ്യപ്പെട്ടു. പ്രതിക്കെതിരെ പട്ടികജാതി പീഡന വകുപ്പ് ചേർക്കാൻ തയ്യാറാകതിരുന്ന പൊലീസ് നടപടിപ്രതിഷേധാർഹമാണ്. കുടുംബത്തിന് എല്ലാ വിധ നിയമ സഹായവും പിൻതുണയും നൽകുമെന്നും കേസിൽ സ്പഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനായി മുഖ്യമന്ത്രിയെ കാണുമെന്നും പെൺകുട്ടിയുടെ വീട് സന്ദർശിച്ച പട്ടികജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.ജി. സത്യൻ, ക്ഷേമ സമിതി നേതാക്കളായ ടി.കെ.സുധേഷ് കുമാർ . പി.ചെല്ലദുരൈ, കെ. പാണ്ട്യൻ. മണികണ്ഠൻ എന്നിവർ പറഞ്ഞു.