കഞ്ഞിക്കുഴി : വട്ടോമ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോത്സവം 9 മുതൽ 15 വരെ നടക്കും. ക്ഷേത്രം തന്ത്രി താഴ്മൺമഠത്തിൽ കണ്ഠരര് മോഹനര് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. എല്ലാദിവസവും രാവിലെ നിർമ്മാല്യ ദർശനം, 6 ന് പ്രഭാതപൂജ, ഗുരുപൂജ, 6.30 ന് മഹാഗണപതി ഹോമം, 9 ന് ഉച്ചപൂജ, ആരാധനാ വഴിപാടുകൾ, വൈകിട്ട് 6.30 ന് ദീപാരാധന, സമൂഹ പ്രാർത്ഥന, പ്രസാദശുദ്ധി, 8.30 ന് അത്താഴപൂജ എന്നിവ നടക്കും. 9 ന് ഉച്ചകഴിഞ്ഞ് 3 ന് കൊടിമര ഘോഷയാത്ര, കൊടിമര സമർപ്പണം, 10 ന് രാവിലെ പതിവ് പൂജകൾ, ഉച്ചപൂജ9.30 നും 10.30 നും മദ്ധ്യേ ധ്വജപ്രതിഷ്ഠകൾ, 10.45 നും 11.30 നും മദ്ധ്യേ തൃക്കൊടിയേറ്റുകൾ, കൊടിമരച്ചുവട്ടിൽ വലിയ കാണിക്ക, പറയെടുപ്പ്, പുരാണ പാരായണം, 11 ന് പറയെടുപ്പ്, പുരാണ പാരായണം, 12 ന് രാവിലെ ,നവകം, പഞ്ചഗവ്യം, മഹാദേവന് വിശേഷാൽ അഷ്ടാഭിഷേകം, 13 ന് പറയെടുപ്പ്, നവകം, പഞ്ചഗവ്യം, അന്നദാനം, പുരാണ പാരായണം, 14 ന് രാവിലെ 6.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, കൊടിമരച്ചുവട്ടിൽ പറവയ്പ്പ്, പുരാണ പാരായണം, പള്ളിവേട്ട.15 ന് നിറമാലച്ചാർത്ത്, കണികാണിക്കൽ, 9.30 ന് സുബ്രഹ്മണ്യന് അഷ്ടാഭിഷേകം, 10.30 മുതൽ പൂയം തൊഴൽ, ഉച്ചപൂജ, 4.30 ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട് , ആറാട്ട്കടവിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്, 7.30 ന് ക്ഷേത്രസന്നിധിയിൽ വരവേൽപ്പ്, കൊടിയിറക്കൽ.