ചേലച്ചുവട് : ചെമ്പകപ്പാറ ശ്രീദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവവും മഹാഗണപതി ഹോമവും 17,18,19 തിയതികളിൽ നടക്കും. 17 ന് രാവിലെ പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, അഭിഷേക പൂജാ കർമ്മങ്ങൾ, പറയെടുപ്പ്, 6.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ഉച്ചപൂജ,പ്രസാദ ശുദ്ധി, വൈകിട്ട് 6.30 ന് ദീപാരാധന, സമൂഹ പ്രാർത്ഥന, പറയെടുപ്പ്, 10.30 ന് അത്താഴപൂജ, 18 ന് രാവിലെ പതിവ് പൂജകൾ, പറയെടുപ്പ്, പൊങ്കാല സമർപ്പണം, പുരാണ പാരായണം, വൈകിട്ട് 6.30 ന് ദീപാരാധന, 10.30 ന് അത്തഴപൂജ, 19 ന് രാവിലെ പതിവ് പൂജകൾ, അത്താഴപൂജ, സമർപ്പപൂജ, വടക്ക് പുറത്ത് ഗുരുതി എന്നിവ നടക്കും.