sbi

തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചെറുകിട വായ്പാ വിതരണ കാര്യാലയം തൊടുപുഴ, കോതായിക്കുന്ന് ബൈപ്പാസ് റോഡിലെ വെളിയത്ത്മാലി എസ്റ്റേറ്റ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം എസ്. ബി. ഐയുടെ ഡപ്യൂട്ടി ജനറൽ മാനേജർ പ്രശാന്ത് കുമാർ നിർവ്വഹിച്ചു. വായ്പാ വിതരണം സുഗമമാക്കാനും, നടപടിക്രമങ്ങൾ വേഗതയിൽ പൂർത്തിയാക്കുന്നതിനുമായി പുതിയ കാര്യാലയത്തിന്റെ പ്രവർത്തനം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു . റീജിയണൽ മാനേജർ മാർട്ടിൻ ജോസ് അധ്യക്ഷൻ ആയിരുന്നു. ഓഫീസ് ചീഫ് മാനേജർ ശ്രീ. സാം ടി. ജേക്കബ്, വായ്പാ വിതരണത്തിൽ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്‌സ് അസ്സോസിയേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശ്രീ. വിനു മോഹൻ, റീജണൽ സെക്രട്ടറി. ശ്രീ. അജയൻ റ്റി. റ്റി., സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശ്രീ. സുമേഷ് ജി. എന്നിവർ ആശംസകൾ അർപ്പിച്ചു.