മൂലമറ്റം : ഇളംദേശം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഐസലോഷൻ വാർഡ് സജ്ജമാകുന്നു.10 ബെഡുകൾ അടങ്ങുന്ന എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി1.75 കോടി രൂപ മുതൽ മുടക്കിയാണ് സാമൂഹിക ആരോഗ്യ കേന്ദ്രം കോമ്പൗണ്ടിനുള്ളിൽ ഐസലോഷൻ വാർഡ് സജ്ജമാകുന്നത്. സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ഓരോ ഐസലേഷൻ മുറികൾ സ്ഥാപിക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഇളംദേശത്തും ഐസലോഷൻ മുറികൾ സ്ഥാപിക്കുന്നത്. തൃശൂർ ലേബർ കോൺട്രാക്ടേഴ്‌സ് കോഓപ്പറേറ്റിവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.ഉടൻ തന്നെ നിർമാണം ആരംഭിച്ച് 200 ദിവസത്തിനകം പൂർത്തീകരിക്കാനാണ് തീരുമാനമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ പറഞ്ഞു.