മുട്ടം: ഐ എച്ച് ആർ ഡി സ്കൂളിന്റെ മതിൽ അപകടാവസ്ഥയിലാണെന്ന് പരാതി. 20 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച മതിൽ കാലപ്പഴക്കത്താലും കനത്ത മഴയിലും ജീർണ്ണിച്ച് ഏറെ അപകടാവസ്ഥയിലാണ്. കഴിഞ്ഞ മഴയത്ത് ഏതാനും ഭാഗം ഇടിഞ്ഞ് വീണിരുന്നു. നൂറോളം ജനങ്ങൾ നിത്യവും ഉപയോഗിക്കുന്ന റോഡിനോട് ചേർന്നാണ് ഉയരത്തിലുള്ള മതിൽ എന്നതിനാൽ ഇത്‌ വഴി കടന്ന് പോകുന്ന ജനങ്ങൾ ആശങ്കയിലാണ്. പ്രശ്ന പരിഹാരത്തിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം എന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.