
പീരുമേട് : വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോലാഹലമേട്‌കോളേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്‌നോളജിയെ ഉന്നത നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. ശശീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കോളേജ് സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. 2017 പ്രവർത്തനമാരംഭിച്ച കോളേജിലെ ആദ്യത്തെ ബാച്ച്‌കോഴ്‌സ് പൂർത്തിയാക്കിയപ്പോഴും പശ്ചാത്തല സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് വാഴൂർ സോമൻ എം. എൽ. എ വെറ്റിനറി യൂണിവേഴ്‌സിറ്റി ഗവേണിംഗ്‌ബോർഡ്‌യോഗത്തിൽ വിശദീകരിച്ചിരുന്നു. ഇതേത്തുടർന്ന് ബന്ധപ്പെട്ടവർകോളേജ്‌നേരിട്ട് സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. 100 ഏക്കറോളം സ്ഥലത്ത് പശ്ചാത്തല സൗകര്യം ഒരുക്കാനും മതിയായ ടീച്ചിംഗ് സ്റ്റാഫിനെ നിയമിക്കാനും ഫാമിന്‌വേണ്ടി മാസ്റ്റർപ്ലാൻ തയ്യാറാക്കാനും തീരുമാനമായി.കേരളത്തിൽ തന്നെ ഏറ്റവും അറിയപ്പെടുന്ന ഒരു മാതൃകാകോളേജായി മാറ്റാനുള്ള നടപടിയുണ്ടാകുമെന്ന് വൈസ് ചാൻസിലർ അറിയിച്ചു. എം. എൽ. എ , വൈസ് ചാൻസിലർ ഡോ. ശശീന്ദ്രനാഥ് ,യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. സുധീർ ബാബു, അക്കാഡമിക് റിസർച്ച് ഡയറക്ടർ ഡോ. അശോക് ,കോളേജ് സ്‌പെഷൽ ഓഫീസർ ഡോ.ശ്യാം സൂരജ്,ബെയ്‌സ് ഫാം ഹെഡ്‌ഡോ.ജോർജ് ഷെറിൻ ,ഡയറക്ടർ ഓഫ് എഞ്ചിനീയറിംഗ്‌ഡോ.ബാബുരാജ്,എൻജിനീയർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.