മുട്ടം: സുരക്ഷയ്ക്കായി സ്ഥാപിച്ച ഇരുമ്പു വേലി മരത്തിന്റെ ഹൃദയം തുരന്നത് അധികൃതർ അറിഞ്ഞ ഭാവം നടിക്കുന്നില്ല. പെരുമറ്റം മുസ്ലിം പള്ളിക്ക് സമീപം സംസ്ഥാന പാതയോരത്ത് നിൽക്കുന്ന വലിയ മരത്തെ ഇരുമ്പു വേലി വലിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്നു. മരത്തിന്റെ തൊലിയ്ക്കകത്തേക്ക് ഇരുമ്പു വേലിയുടെ ഭാഗം ആഴ്ന്നിന്നിറങ്ങി മരത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. പാതയോരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുമ്പോൾ മരത്തിന്റെ സംരക്ഷണക്കായി സ്ഥാപിക്കുന്ന ഇരുമ്പു വേലിയാണ് മരം വളരുമ്പോൾ മരത്തിന് ഭീഷണിയായി മാറുന്നത്.മരം വളർന്ന് കഴിഞ്ഞാൽ ഇരുമ്പു വേലി മുറിച്ച് മാറ്റാത്തതാണ് മരങ്ങൾക്ക് ഭീഷണിയാകുന്നത്.