
കട്ടപ്പന :ഇടുക്കി ഡാം ജലാശയത്തിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.വെള്ളയാംകുടി മൂങ്ങാമാക്കൽ ബിനോയ് തോമസാണ് ( 45 ) മരിച്ചത്.തിങ്കളാഴ്ച്ച വൈകിട്ട് 5 മണിയോടെ സ്വരാജ് ചന്ദ്രൻസിറ്റിയ്ക്ക് സമീപം ഇടുക്കി ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പിന്നീട് കട്ടപ്പനയിൽ നിന്നും അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ബിനോയുടെ മൃതദേഹം പുറത്തെടുക്കുമ്പോൾ കാലുകൾ മീൻ പിടിയ്ക്കാൻ ഉപയോഗിക്കുന്ന വലയിൽ കുടുങ്ങിയ നിലയിലായിരുന്നു.ഇയാളുടെ ഓട്ടോറിക്ഷയും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.ഉടുത്തിരുന്ന വസ്ത്രങ്ങൾ വാഹനത്തിലുണ്ടായിരുന്നതിനാൽ കുളിക്കാനിറങ്ങിയപ്പോഴാകാം അപകടം സംഭവിച്ചത് എന്നാണ് നിഗമനം.മേൽ നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ബിൻസിയാണ് ഭാര്യ.മക്കൾ ആൽബിൻ, അലൻ.