accused
ശങ്കരൻ, പളനി സ്വാമി

മറയൂർ: മുള്ളൻ പന്നിയെ പിടികൂടി കൊന്ന് കറിവച്ച രണ്ട് പേർ അറസ്റ്റിൽ. കാന്തല്ലൂരിലെ അഞ്ചുനാട് ഗ്രാമങ്ങളിൽ ഒന്നായ കീഴാന്തൂർ ഗ്രാമത്തിലെ ശങ്കരൻ (42),​ പളനിസ്വാമി (62) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് മുള്ളൻപന്നിയെ പിടികൂടി കറിവയ്ക്കുന്നതായി കാന്തല്ലൂർ റേഞ്ച് ആഫീസർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ പാചകപുരയിൽ നിന്ന് വേവിച്ച ഇറച്ചിയും മറ്റും കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നത് കണ്ട് ഇരുവരും ഓടി ഒളിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കാന്തല്ലൂർ റെയിഞ്ച് ഫോറസ്റ്റ് ആഫീസർ ആർ. അധീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.