നെടുംകണ്ടം : പച്ചടി ശ്രീധരൻ അനുസ്മരണം ഇന്ന് നെടുങ്കണ്ടത്ത് നടക്കും.
എസ്എൻഡിപി യോഗത്തിന്റെ വളർച്ചയ്ക്ക് ശക്തി നൽകി മലയോര പ്രദേശത്തെ സംഘടനാപ്രവർത്തനത്തിന് കരുത്തായി മാറുകയും ചെയ്ത പച്ചടി ശ്രീധരന്റെ മുപ്പത്തിനാലാമത് ചരമവാർഷികം ഇന്ന് രാവിലെ 9.15 ന് എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക യൂണിയന്റെയും മലനാട് യൂണിയന്റെയും ആഭിമുഖ്യത്തിലാണ് നടക്കുക. പച്ചടി ശ്രീധരൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന സമൂഹപ്രാർത്ഥന എന്നിവയോടെ കൊവിഡ് 19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ച് നടത്തുമെന്ന് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അറിയിച്ചു.