തൊടുപുഴ :നഗരസഭയുടെ പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. നഗരസഭ ആരോഗ്യവിഭാഗം കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ വ്യാപക പരിശോധനയിൽ 29-ാം വാർഡിലെ ചുങ്കം-നടുക്കണ്ടം പച്ചിക്കര പാലത്തിന് കീഴ്ഭാഗത്തായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നിക്ഷേപിച്ച ആളെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും സമാനമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തൃക്കാകര സ്വദേശിയിൽ നിന്ന് മാലിന്യം തള്ളിയതിന് തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും ചെയർമാൻ അറിയിച്ചു. ഹരിത കർമ്മസേനയുൾപ്പെടെ സമ്പൂർണ്ണ മാലിന്യരഹിത നഗരസഭയ്ക്കായി പരിശ്രമിക്കുമ്പോഴാണ് ഇത്തരം ചില സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തനങ്ങളെന്നും വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന ഉïാകുമെന്നും ചെയർമാൻ പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ.എസ്., ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രദീപ് രാജ്.ഡി., പ്രതീഷ്‌കുമാർ.എൻ.എച്ച് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയ്ക്ക് നേതൃത്വം കൊടുത്തു.