പീരുമേട് :പീരുമേട് മണ്ഡലത്തിലെ റോഡ് നിർമ്മാണങ്ങൾക്കായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 1.55കോടി രൂപ അനുവദിച്ചതായി വാഴൂർ സോമൻ എം.എൽ.എ .അറിയിച്ചു.
ഗ്രാമീണ റോഡുകളായ ലോൺട്രി എസ്റ്റേറ്റ് ഭാഗം മുതൽ ഉപ്പുതറ ടൗൺവരെയുള്ള റോഡ് നിർമ്മാണം 50 ലക്ഷം രൂപ, പീരുമേട് എം. ബി. സി കോളേജ് റോഡ് പുനരുദ്ധാരണം 10 ലക്ഷം രൂപ, മുരിക്കടി കുരിയൻ കോളനി റോഡ് കോൺക്രീറ്റിംഗ് 10 ലക്ഷം രൂപ, തേങ്ങാക്കൽ ഫാക്ടറി മുതൽ വെ്ര്രയിംഗ് ഷെഡ് വരെയുള്ള റോഡ് 15 ലക്ഷം , പശുപ്പാറ ഏഴാം നമ്പർ പത്താം നമ്പർ എസ്റ്റേറ്റ് റോഡ് 15 ലക്ഷം , വട്ടപ്പതാൽ കുരിശുമല റോഡ് കോൺക്രീറ്റിംഗ് 15 ലക്ഷം , ഹെലിബറിയ കിളി പാടി റോഡ് പുനരുദ്ധാരണം 20 ലക്ഷം , മുകുളം ടോപ്പ് പുതുച്ചിറപ്പാറ റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം , അമ്പത്താറാംമൈൽ രാജമുടി റോഡ് പുനരുദ്ധാരണം 5 ലക്ഷം രൂപ, ചെന്നിനായകൻകുടി ആറേക്കർ പൂവന്തിക്കുടി റോഡ് 10 ലക്ഷം , ഉറുമ്പിക്കര ഈസ്റ്റ് എസ്.ടി ഭാഗം കല്ലുമാക്കൽ തോടുമുതൽ കുന്നത്തുപള്ളി അമ്പലഭാഗം വരെയുള്ള റോഡ് കോൺക്രീറ്റ് 5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.