bharavahikal

തൊടുപുഴ:ശ്രീനാരായണ ധർമ്മ പരിഷത്തിന് ജില്ലയിൽ പുതിയനേതൃത്വം ചുമതലയേറ്റു.
ഓൺലൈൻ ജില്ലാ സമ്മേളനം സംസ്ഥാന ചെയർമാൻ കെ.പിഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുകുമാർ അരീക്കുഴ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മലമ്പുഴ,ശ്രീനാരായണ ധർമ്മ വനിതാ പരിഷത്ത് അദ്ധ്യക്ഷ ലീലാമണി നാണു ,എം.വി.മോഹനൻ,ടി.പി.രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ഇരുപത്തൊന്ന് അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സുമിത്ത് തന്ത്രി( ജില്ലാ പ്രസിഡന്റ്), ടി.പി. രാജേഷ് മരക്കാനം(ജില്ലാ സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി ലക്ഷ്മണൻ ശാന്തി, അജിത് ജനനി, എം.വി.മോഹനൻ , സുജാ രവീന്ദ്രൻ , പി.എം സുകു തൊപ്പിപ്പാറ, ശശി ആയിരം ഏക്കർ എന്നിവരെയുംജോ. സെക്രട്ടറിമാരായി ഡോ: വീണാ വിഷ്ണു. , മഞ്ജു സന്തോഷ്, ബിനു ബാബു . പി.എസ്.ശശികുമാർ എന്നിവരെയും,വി.കെ.ഗോവിന്ദൻ മാസ്റ്റർ
(ട്രഷറർ),കമ്മിറ്റി അംഗങ്ങളായി ബാബു തൊടുപുഴ , ചന്ദ്രൻ വാഴവര, റ്റി.ബി.ശശി കട്ടപ്പന, കെ.പി.രാജേഷ് , അനൂപ്.എസ്.എൻ, സുനിൽ ഏലപ്പാറ, അരുൺചേലച്ചുവട് എന്നിവരേയും തിരഞ്ഞെടുത്തു.
കെ.പിഗോപി, സുകുമാർ അരീക്കുഴ, സാവിത്രി ബാലകൃഷ്ണൻ,സജി ടി.പി തൊടുപുഴ,എന്നിവരെ സംസ്ഥാന സമിതിയിലേക്കും തിരഞ്ഞെടുത്തു.