പീരുമേട് : ദേശീയ പാതയിൽ നിന്നും പീരുമേട് താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായി. കാൽനടയായി യാത്ര ചെയ്യാൻ കഴിയാത്ത ഈ റോഡിൽ കൂടി വാഹനത്തിൽ യാത്ര ചെയ്താൽ രോഗമില്ലാത്തവരും രോഗികളായി മാറുന്ന അവസ്ഥയാണ്. എല്ലാ ദിവസവും നൂറ് കണക്കിന് രോഗികൾ താലൂക്ക് ആശുപത്രിയിൽ വാഹനങ്ങളിൽ ഈ റോഡിലൂടെയാണ് എത്തുന്നത്. ഹൃദയത്തിനും മറ്റം രോഗം ബാധിച്ച് അടിയന്തരമായി ആശുപത്രിയിൽ എത്തിക്കേണ്ട രോഗികളെ ആശുപത്രിയിൽ എത്തുമ്പേഴേക്കും രോഗികളുടെ രോഗം മൂർച്ചിക്കാനിടയാകും. നിരന്തരമായി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങൾ സഞ്ചരിക്കുന്ന റോഡിന്റെ അവസ്ഥയാണിത്. പീരുമേട് താലൂക്ക് അധികാരികളുടെ മുൻപിലുള്ള ഈ റോഡിന്റെ ശോചനീയാവസ്ഥ എന്ന് മാറും എന്ന ആശങ്കയിലാണ് നാട്ടുകാർ.