collector

അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ കുറ്റിയാർവാലിയിൽ നേരിട്ടെത്തി ജില്ലാ കലക്ടർ ഷീബാ ജോർജ്ജ്. അഞ്ച്‌സെന്റ് ഭൂമിവിതരണം പൂർത്തിയാക്കാൻ തഹസിൽദ്ദാരെ ചുമതലപ്പെടുത്തിയതായും കലക്ടർ. തോട്ടംതൊഴിലാളികൾ താമസിക്കുന്ന കുറ്റിയാർവാലിയിലെ അടിസ്ഥാന സൗകര്യങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ ജില്ലാ കലക്ടർ ഷീബാ ജോർക്ക് കഴിഞ്ഞ ദിവസം രാവിലെയാണ് കുറ്റിയാർവാലിയിൽ എത്തിയത്. ഡപ്യൂട്ടി കളക്ടർ കെ. മനോജ്, ദേവികുളം സബ് കളക്ടർ രാഹുൽ ക്യഷ്ണ ശർമ്മ, തഹസിൽദ്ദാർ ഷാഹിന രാമക്യഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പന്ത്രണ്ട് വർഷം മുമ്പ് സർക്കാർ അനുവധിച്ച ഭൂമിയിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പേരാണ് വീട് നിർമ്മിച്ച് താമസിക്കുന്നത്. ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ വകുപ്പുകൾ ലഭ്യമാക്കിട്ടുണ്ടോയെന്നും പ്രദേശവാസികളുടെ പരാതികൾ മനസിലാക്കി അത് പരിഹരിക്കുകയുമായിരുന്നു സന്ദർശന ലക്ഷ്യം. കുടിവെള്ളം റോഡ് തുടങ്ങിയ പദ്ധതികൾ നടപ്പിലായിട്ടില്ലെന്ന പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. പന്ത്രണ്ട് വർഷം മുമ്പ് 2300 പേർക്ക് അഞ്ച് സെന്റ് വീതം ഭൂമികൾ അനുവദിച്ചിരുന്നു. ഇത് പലർക്കും വിതരണം ചെയ്തിട്ടില്ല. ഇവർക്ക് ഭൂമി നൽകുന്നതിന് തഹസിൽദാരെ നിയമിച്ചതായും ജില്ലാ കലക്ടർ പറഞ്ഞു.

പട്ടയ പരിശോധന അവലോകനയോഗം സംഘടിപ്പിച്ചു

രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഷീബാ ജോജ്ജ് ദേവികുളം ആർഡിഒ കോൺഫറൻസ് ഹാളിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മൂന്നാറിലും സമീപ വില്ലേജുകളിലും യാതൊരു മാനദണ്ഡവും പാലിക്കാതെ രവീന്ദ്രൻ നൽകിയ വിവാദ പട്ടയങ്ങൾ സംബന്ധിച്ചുള്ള അവലോകന യോഗമാണ് കോൺഫറൻസ് ഹാളിൽ നടത്തിയത്. ഉച്ചയ്ക്ക് നടന്ന മീറ്റംങ്ങിൽ ഡെപ്യൂട്ടി കലക്ടർ കെ മനോജ്, ദേവികുളം സബ് കലക്ടർ രാഹുൽ ക്യഷ്ണ ശർമ്മ, തഹസിൽദ്ദാർ ഷാഹിന രാമക്യഷ്ണൻ എന്നിവർ പങ്കെടുത്തു. പട്ടയങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് നടത്തിയത്. ചിന്നക്കനാൽ 301 കോളനിയിൽ ആദിവാസികളെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെയാണ് മനസിലാക്കിയതെന്നും ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.