ഇടുക്കി​: കേരളാ ക്ഷീരകർഷക ക്ഷേമനിധിയുടെ വിദ്യാഭ്യാസ ധനസഹായ പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു. 2020- 21 അദ്ധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് 2, ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകൾ പാസ്സായ വിദ്യാർത്ഥികളുടെ മാതാപിതാക്കളായ ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് ക്ഷീരസഹകരണ സംഘങ്ങൾ മഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 15. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ക്ഷീരസഹകരണ സംഘങ്ങളുമായി ബന്ധപ്പെടുക.