
കട്ടപ്പന: ആദ്യകാല വ്യാപാരിയും എം.ബേബി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ കട്ടപ്പന മഠത്തിൽ ഇ.എം.ബേബി (കോട്ടയം കട ബേബിച്ചായൻ -92) നിര്യാതനായി.കട്ടപ്പന മാർച്ചന്റ്‌സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, മുൻ പ്രസിഡന്റ്, ജേസിസ്, ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, തുടങ്ങി
നിരവധി സംഘടനകളുടെ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.കട്ടപ്പന ഗവണ്മെന്റ് കോളേജ്, ഫയർ ഫോഴ്‌സ്, പൊലീസ് സ്റ്റേഷൻ, സെയിൽ ടാക്‌സ് ഓഫീസ്,ഹൗസിംഗ് ബോർഡ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ കട്ടപ്പനയിൽ കൊണ്ടു വരുന്നതിൽ നിർണ്ണായ പങ്ക് വഹിച്ചിട്ടുണ്ട് .വിവിധ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക, വ്യാവസായിക മേഖലകളിൽ നിർണ്ണായ സംഭാവനകൾ നൽകി.സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 2 ന് വസതിയിൽ ആരംഭിച്ച് 3 ന് വെള്ളയാംകുടി ബഥേൽ മാർത്തോമ്മാ ദേവാലയ സെമിത്തേരിയിൽ .ഭാര്യ ചെങ്ങന്നൂർ വട്ടപ്പറമ്പിൽ കുടുംബാംഗം ലിസി
മക്കൾ:രാജേഷ്, രമേശ്,രഞ്ജി. മരുമക്കൾ.നിഷ (കൊട്ടാരക്കര,ബഥേൽ പുത്തൻവീട് ),നിഷ
(കൊട്ടാരക്കര,നിധിഷ് നിവാസ്), ലിഷ (തിരുവനന്തപുരം,പുത്തൻ വീട്).