മുട്ടം: എം വി ഐ പി ഓഫീസിന് സമീപം കാർ ബൈക്കിലിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്നലെ ഉച്ചക്ക് ശേഷം 2.20 നാണ് അപകടം സംഭവിച്ചത്. മുട്ടം ഭാഗത്ത് നിന്ന് വന്ന കാർ ബൈക്കിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരൻ നീലൂർ സ്വദേശി സന്തോഷിനെ തൊടുപുഴയിലുള്ള സ്വകര്യ ആശുപത്രിയിൽ പ്രവേശിച്ചു. അപകടത്തിൽ കാറിനും ബൈക്കിനും സാരമായ കേട് സംഭവിച്ചു. മുട്ടം എസ് ഐ പി കെ ഷാജഹാൻ, എ എസ് ഐ നവാസ്, സി പി ഒ പ്രതീപ് എന്നിവർ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.