രാജാക്കാട്: പന്നിയാർ പുഴയിൽ മുക്കുടി ചെക്ക്ഡാമിന് സമീപം അറവുശാലയിലെ കോഴി മാലിന്യം തള്ളി. പുഴയരികിൽ അടിഞ്ഞുകൂടി കിടക്കുന്ന കോഴികളുടെ അറവു മാലിന്യം കഴിക്കാൻ കൂട്ടവും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. കാക്കകളുടെ വലിയ കൂട്ടം പ്രദേശത്ത് വട്ടമിട്ട് പറക്കുകയും, നായ്ക്കളുടെ അസാധരണമായ കടിപിടിയും പരിസരത്ത് കണ്ട് അന്വേഷിച്ചെത്തിയ നാട്ടുകാരാണ് മാലിന്യം തള്ളിയിരിക്കുന്നതായി കണ്ടെത്തിയത്. പ്രദേശത്തെ നൂറുകണക്കിന് അളുകൾ കുളിക്കാനും അലക്കാനും ആശ്രയിക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. കൂടാതെ പുഴയിലെ ജലം ഹോസുപയോഗിച്ച് വീടുകളിൽ എത്തിച്ച് ശുദ്ധികരിച്ച് കുടിവെള്ളമായും ഉപയോഗിക്കുന്നവർ നിരവധിയാണ്. പുഴയിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.