മറയൂർ: മറയൂർ മുരുകൻ മലയിൽ മുനിയറ സംരക്ഷണ മേഖലയിൽ ഇന്നലെ പകൽ കാട്ടുതീ പടർന്നു പിടിച്ചു. ഗവ. ഹൈസ്‌കൂളിന് സമീപം വീടുകളുള്ള പ്രദേശത്ത് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കാട്ടുതീ പടർന്നു പിടിച്ചത്. വനപാലകരെത്തി തീയണച്ചു. കഴിഞ്ഞ ദിവസം തീർത്തമലയിലും തീ പടർന്ന് പിടിച്ചിരുന്നു. പ്രദേശത്ത് വേനൽ കടക്കുന്നതോടെ കൂടുതൽ തീ പടരാൻ സാധ്യതയുണ്ട്.