നെടുങ്കണ്ടം : വെയിറ്റിംഗ് ഷെഡിനുള്ളിൽ അവശനിലയിൽ കിടക്കുന്ന വൃദ്ധനെ ഏറ്റെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ല. സൂര്യാഘാതമേറ്റ് ശരീരത്തിൽ വൃണങ്ങൾ രൂപപെട്ട് പൊട്ടിയൊലിച്ച അവസ്ഥയിലാണ്. ഉടുമ്പൻചോല സ്വദേശിയായ വൃദ്ധനാണ് രണ്ടാഴ്ചയലധികമായി പാറത്തോട്ടിലെ വെയിറ്റിംഗ് ഷെഡിൽ കഴിയുന്നത്. തുടർച്ചയായി സൂര്യാഘാതമേറ്റതിനെ തുടർന്ന്, ഇയാളുടെ ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ വൃണങ്ങൾ രൂപപെട്ടിട്ടുണ്ട്. വൃണങ്ങൾ പൊട്ടിയൊലിയ്ക്കുന്ന അവസ്ഥയാണ്. വയോധികന്റെ ദയനീയ അവസ്ഥ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽവൃദ്ധനെ ഏറ്റെടുക്കാനോ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റാനോ തയ്യാറാവുന്നില്ല. ശാരീരിക അസ്വസ്ഥതകൾ മൂലം എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇയാൾ. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിയ്ക്കുന്നത് പോലും കിടന്ന കിടപ്പിലാണ്. നാട്ടുകാർ വാങ്ങി നൽക്കുന്ന ചായ മാത്രം കുടിച്ചാണ് ജീവൻ നിലനിർത്തുന്നത്.