
നെടുങ്കണ്ടം: പച്ചടി ശ്രീധരന്റെ 34ാമത് സ്മരണ ദിനം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് പച്ചടി ശ്രീധരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന എന്നിവയോടെ നടത്തി.
യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ, കൗൺസിൽ അംഗങ്ങളായ എൻ. ജയൻ, മധു കമലാലയം, കെ.ബി സുരേഷ്, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ സജി ചാലിൽ, ശാന്തമ്മ ബാബു, മലനാട് യൂണിയനൻ മുൻ സെക്രട്ടറി കെ. ശശിധരൻ യൂണിയൻ വനിതാസംഘം യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ, ശാഖായോഗം പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കട്ടപ്പന : എസ്എൻ ഡി പി യോഗം മലനാട് യൂണിയൻ സ്ഥാപക പ്രസിഡന്റായിരുന്ന പച്ചടി ശ്രീധരൻ അനുസ്മരണം സംഘടിപ്പിച്ചു. ദൈവദശക ശതാബ്ദി മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം എസ് എൻ ഡി പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്ഥാപക പ്രസിഡന്റിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, വനിതാ സംഘം പ്രസിഡന്റ് സി. കെ വത്സ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ പി. ആർ രതീഷ് , പി.കെ രാജൻ, മനോജ് ആപ്പാന്താനം, പി എസ് സുനിൽകുമാർ, എ എസ് സതീഷ് , അനീഷ് ബാബു, ലതാ സുരേഷ്, കെ. പി ബിനീഷ് എന്നിവർ പ്രസംഗിച്ചു.