ഇടുക്കി: കുട്ടികൾക്കിടയിലെ ലഹരി ഉപയോഗവും കൈമാറ്റവും തടയുന്നതിനായി ദേശിയ ബാലാവകാശ കമ്മിഷൻ രൂപം നൽകിയിട്ടുളള ജോയിന്റ് ആക്ഷൻ പ്ലാനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മെഡിക്കൽ /ഫാർമസി ഷോപ്പുകളുടെ അകത്തും പുറത്തും ഒരു മാസത്തിനുളളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.