jci

തൊടുപുഴ:അഴിക്കുഴ ജെസീസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ നിർവഹിച്ചു. മുൻ പ്രസിഡന്റ്മാരായ ബാബു പള്ളിപ്പാട്ട്, ബി. ഗിരീഷ് കുമാർ, എസ്. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ എം. കെ പ്രീതിമാൻ പരിപാടികൾക്ക് നേതൃത്വം നൽകി. അജോ ഫ്രാൻസിസ് ആണ് പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ജെറിൻ കുര്യനും, ട്രഷററാ യി അഖിൽ സുഭാഷ് കണ്ടമംഗലത്തും ചുമതലയേറ്റു.അഭിറാം പി. ബാബുവാണ് ജെ. ജെ ചെയർമാൻ.