
വെള്ളിയാമറ്റം: പ്രധാനമന്ത്രി ജന് വികാസ് കാര്യക്രം ) പദ്ധതിയിലുൾപ്പെടുത്തി വെള്ളിയാമറ്റത്ത് സദ്ഭാവന മണ്ഡപം നിർമിക്കുന്നു.ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഒരു കോടി നാൽപത് ലക്ഷം രൂപ മുടക്കിയാണ് .വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ കറുകപ്പള്ളിയിലുള്ള 50 സെന്റ് സ്ഥലത്ത് സദ്ഭാവന മണ്ഡപം നിർമിക്കുന്നത്.5000 ചതുരശ്ര അടി വിസ്തീർണം ഒന്നാം നിലയിലും 2600 ചതുരശ്ര അടി വിസ്തീർണം ബാൽക്കണിയും ഉൾപ്പെടുന്നതാണ് കെട്ടിടം.
ഇൻഡോർ സ്റ്റേഡിയം, മൽട്ടി പർപ്പസ് ഹാൾ, അടുക്കള, ടോയ്‌ലറ്റ് സൗകര്യം. എന്നിവ ഇതിനുള്ളിൽ സജീകരിക്കും.യുവജനങ്ങളുടെ കലാകായിക ശേഷിയെ പരിപോഷിപ്പിക്കാൻ വേണ്ടിയുള്ള ഈ പദ്ധതിയുടെ നിർമ്മാണം മാർച്ച് 31 മുൻപ് പൂർത്തിയാക്കി നാടിന് സമർപ്പിക്കാനാണ് ശ്രമമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ ജോൺ പറഞ്ഞു.