തൊടുപുഴ: കേരളത്തിലെ സ്‌കൂൾ പാചക തൊഴിലിൽ ഏർപെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ജോലി സ്ഥിരത ഉറപ്പാക്കുന്നതു വരെ ഓരോ മാസവും സർക്കാർ അവധി ദിവസങ്ങൾ ഒഴികയുള്ള എല്ലാ ദിവസങ്ങളിലും വേതനം നൽകുന്നതിനുള്ള നടപടി സർക്കാർ അടിയന്തരമായി സ്വികരിക്കണമെന്ന് സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ എൻ ടി യു സി ) ജില്ലാ പ്രസിഡന്റ് കെ. പി. റോയി ആവശ്യപ്പെട്ടു കൊവിഡിന്റെ പശ്ചാതലത്തിൻ സ്‌കൂളുകൾ അടിക്കടി അടച്ചിട്ടുന്നതു മൂലം പാചക തൊഴിലാളികളുടെ ജിവിതം ദുരിതത്തിലായിരിക്കുകയാണ് .വിദ്യാലയങ്ങളിലെ മറ്റ് ജീവനക്കാർക്ക് കൃതൃമായി വേതനം ലഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഭക്ഷണം വച്ചു വിളമ്പുന്ന തൊഴിലാളികൾ പട്ടിണിയിലായിരിക്കു അവസ്ഥയിൽ നിന്നും അവരെ രക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്.സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി തൊട്ടുപുഴ റിജിയണൽ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്‌ദേഹം റിജിയണൽ പ്രസിഡന്റ് ഗോപി വണ്ണപ്പുറം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ജോളി ജോസ് ഉണ്ണികൃഷ്ണൻ പാറക്കടവ് ജാൻസി ബെന്നി ഷെറിന നവാസ് ഉഷാ ഷാജി സരള ഗോപി ഓ മന കുഞ്ഞപ്പൻ റിന ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.