ചെറുതോണി: സെന്റ്‌മേരീസ് ഓർത്തഡോക്‌സ് സുറിയാനിപള്ളിയുടെ കൊച്ചുപൈനാവിലുള്ള മാർ ഏലിയാസ് തൃതീയൻ ഓർത്തഡോക്‌സ് ചാപ്പലിലെ പ്രധാന തിരുന്നാൾ 12, 13 തിയതികളിൽ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 12ന് രാവിലെ വി.കുർബ്ബാന, വൈകുന്നേരം സന്ധ്യാപ്രാർത്ഥന, 13ന് രാവിലെ വി. മൂന്നിന്മേൽ കുർബ്ബാന, പ്രദക്ഷിണം, ലേലം, ആശിർവാദം.