ചെറുതോണി: ചൊവ്വാഴ്ച വെളുപ്പിന് പ്രകാശ് വെട്ടിക്കാമറ്റം റോഡിൽ അജ്ഞാത വാഹനമിടിച്ച് മുള്ളൻപന്നി ചത്തു. ഉദയിരിക്കും പുഷ്പഗിരിക്കുമിടയിൽ അമലഗിരിയിലാണ് ഉദ്ദേശം 10 കിലോയിലേറെ തൂക്കം വരുന്ന മുള്ളൻ പന്നിയാണ് വാഹനമിടിച്ച് ചത്തത്. വാഹനങ്ങൾ അമിതവേഗത്തിൽ വരുന്ന പുഷ്പഗിരി അമലഗിരി മേഖലയിൽ കാട്ടുമുയൽ, മുള്ളൻപന്നി , കീരി തുടങ്ങിയവയെ വാഹനം ഇടിക്കുന്നത് പതിവായിരിക്കുകയാണ്.