ചെറുതോണി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ജൽ ജീവൻ പദ്ധതിക്ക് ബൈസൻവാലി പഞ്ചായത്തിൽ തുടക്കം കുറിച്ചു.പദ്ധതിയുടെ യുടെ ബോധവൽക്കരണം, ഏകോപനം,സംഘാടനം തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്നത് ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയാണ്.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ബൈസൺവാലി പഞ്ചായത്ത് ഹാളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി കോ ഓർഡിനേറ്റർ ജസ്റ്റിൻ ചെറിയാൻ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ബൊസൈറ്റി സമർപ്പിച്ച പദ്ധതി പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി ഷാജി, പഞ്ചായത്തംഗങ്ങൾ, ജൽ ജീവൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.