തൊടുപുഴ: കോൺഗ്രസിന്റെ 137-ാമത് ജന്മദിനത്തോടനുബന്ധിച്ചു കെ.പി.സി.സി പ്രഖ്യാപിച്ച ചലഞ്ച്- 137ന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു തൊടുപുഴയിൽ നിർവഹിച്ചു. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഭവന സന്ദർശനം നടത്തി 137 രൂപ വീതം പാർട്ടി ഫണ്ട് സമാഹരിക്കുകയെന്ന ലക്ഷ്യം മാർച്ച് അഞ്ചിന് മുമ്പ് പൂർത്തിയാക്കി കെ.പി.സി.സിക്ക് തുക കൈ മാറുമെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണവും ഇതോടൊപ്പം പൂർത്തിയാക്കും. ഇതിന്റെ പ്രവർത്തന ഏകോപനത്തിനായി ഓരോ മണ്ഡലത്തിലും നേതാക്കൾക്ക് ചുമതല നൽകിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ പ്രധാന പട്ടണങ്ങളിലും 137ചലഞ്ചിന്റെ പ്രചരണാർത്ഥം ഡി.സി.സി പ്രസിഡന്റ് പങ്കെടുക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കും. ഗാന്ധി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എൻ.ഐ. ബെന്നി, ചാർളി ആന്റണി, ടി.ജെ. പീറ്റർ, ഷിബിലി സാഹിബ്, ജോസ് അഗസ്റ്റിൻ, എം.ഡി. അർജുനൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ, ടൗൺ എസ്.സി.ബി പ്രസിഡന്റ് കെ. ദീപക്, കെ.കെ. തോമസ്, ജെയ്‌സൺ ജോർജ്, എം.എച്ച്. സജീവ്, പി.ജെ. തോമസ്, ആൽബർട്ട് ജോസ്, നിഷ സോമൻ, എം.കെ. ഷാഹുൽ, കെ.എം. ഷാജഹാൻ, കെ.പി. റോയ്, ജോർജ് ജോൺ, ജോർജ് താന്നിക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.