പീരുമേട്: അഞ്ചു കോടി രൂപ ചെലവിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണി തുടങ്ങിയ കൊച്ചു കരിന്തിരുവി- വാഗമൺ മൊട്ടക്കുന്ന് റോഡ് ഗതാഗത യോഗ്യമാക്കി. ബി.എം.ബി.സി നിലവാരത്തിലാണ് ടാറിങ് നടത്തിയിരിക്കുന്നത്. എറണാകുളം- കോട്ടയം എന്നിവിടങ്ങളിൽ എത്താൻ കഴിയുന്ന ചപ്പാത്ത്- കുട്ടിക്കാനം സംസ്ഥാന പാതയുടെ സമാന്തര റോഡാണിത്.