പീരുമേട്: കേന്ദ്ര ബജററിൽ തേയില ഫണ്ട് വെട്ടി കുറച്ചതിനെരെ ചെറുകിട തേയില കർഷക ഫെഡറേഷൻ ധർണ്ണ നടത്തി. പീരുമേട് ടീ ബോർഡിന് മുമ്പിൽ നടന്ന ധർണ്ണ സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വൈ.സി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ പി.പി മാത്യു, മൻഷി കോശി, നാസർ എന്നിവർ സംസാരിച്ചു.