
കട്ടപ്പന: ഗ്രൗണ്ടിൽനിർത്തിയിട്ടിരുന്നസ്കൂൾ ബസിന് തീപിടിച്ചു.വെള്ളയാംകുടി സരസ്വതി സ്‌കൂളിന്റെ ഉടമസ്ഥയിലുള്ള മിനി ബസിനാ തീപിടിച്ചത്.ബസ് ഭാഗികമായി കത്തി നശിച്ചു.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസിന്റെ അറ്റകുറ്റപ്പണിയ്ക്കിടെ ബാറ്ററിയിൽ നിന്നും തീ പടരുകയായിരുന്നു.ഡ്രൈവർമാർ വിവരമറിയിച്ച ഉടനെ തന്നെ കട്ടപ്പന അഗ്‌നിശമന നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ റെസ്‌ക്യൂ വാഹനം എത്തിച്ച് തീ പടർന്നത് നിയന്ത്രണ വിധേയമാക്കി.തീപിടിച്ച ബസിന് സമീപത്ത് മറ്റ് മൂന്ന് സ്‌കൂൾ ബസുകൾ ഉണ്ടായിരുന്നുവെങ്കിലും ഇവയിലേയ്ക്ക് തീ പടർന്ന് പിടിക്കാതെയിരുന്നത് ആശ്വാസകരമായി. കൊവിഡ് സാഹചര്യത്തിൽ സ്‌കൂൾ പ്രവർത്തിക്കാത്തതിനാൽ ഏതാനും നാളുകളായി ബസുകൾ ഓടാതെ നിർത്തിയിട്ടിരിക്കുകയായിരുന്നു.സീനിയർ റെസ്‌ക്യൂ ഓഫീസർ മധുസൂദനന്റെ നേതൃത്വത്തിൽ അഗ്‌നിശമനസേനാ
ഉദ്യോഗസ്ഥരായഅനിൽകുമാർ,അബ്ദുൽ മുനീർ,ആർ ബിനു,വിഷ്ണു, രേഖിൽ,
അഖിൽ ,ജോബിൻ എന്നിവർ ചേർന്നാണ് തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയത്.